ചൈനയില്‍ നിന്നും ഡ്രോണുകളുടെ ഭാഗങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതില്‍ നിയന്ത്രണം


ചൈനയില്‍ നിന്നും ഡ്രോണുകളുടെ ഭാഗങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതില്‍ നിയന്ത്രണം. രാജ്യത്തിന്റെ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് കേന്ദ്രത്തിന്റെ പുതിയ നടപടി.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഡ്രോണുകളില്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭാഗങ്ങള്‍ ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്.


മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യ പ്രതിരോധ ഉപകരണങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്നുണ്ടെങ്കിലും, ഇവയ്ക്ക് ആവശ്യമായ ഭാഗങ്ങള്‍ ചൈന അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. ഈ ഇറക്കുമതിക്കാണ് കേന്ദ്രം നിയന്ത്രണം
ഏര്‍പ്പെടുത്തിയിരിക്കുന്നത്.


പ്രധാനമായും ഡ്രോണുകളുടെ ആശയവിനിമയ പ്രവര്‍ത്തനങ്ങള്‍, ക്യാമറകള്‍, റേഡിയോ ട്രാന്‍സ്മിഷന്‍, ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയര്‍ എന്നിവയിലാണ് ചൈനീസ് നിര്‍മ്മിത ഭാഗങ്ങള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഈ മേഖലയില്‍ ചൈനയില്‍ നിന്ന് ഇറക്കുന്നത് ചെയ്യുന്ന ഭാഗങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. ചൈനീസ് നിര്‍മ്മിത സോഫ്റ്റ്‌വെയര്‍ പ്രതിരോധ മേഖലയില്‍ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍.



Sharing is Caring