മൂരാട് പാലം വഴിയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

വടകര:ദേശീയ പാതയിലെ മൂരാട് പാലത്തിലെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.ഈ മാസം 9 മുതൽ 24-ാം തിയ്യതി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

രാവിലെ 8 മുതൽ 11 വരെയും വൈകീട്ട് 3 മുതൽ 6 വരെയും സ്കൂൾ ഓഫിസ് യാത്രക്കാർക്കുവേണ്ടി പാലം തുറന്നുകൊടുക്കുന്നുണ്ട്.

അതേസമയം വലിയ വാഹനങ്ങൾക്ക് ഈ ദിവസങ്ങളിൽ പ്രവേശനത്തിന് പൂർണമായും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

പുതിയപാലത്തിന്റെ നിർമാണ പ്രവർത്തനത്തോടനുബന്ധിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

തൊഴിലാളികൾ രാവും പകലുമായി 100 ടൺ വീതമുള്ള 25 ഗ്രൈടർ പില്ലറിലേക്ക് എടുത്തുവെയ്ക്കുന്ന പ്രവർത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത്. E-5 ഇൻ ഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് ഹരിയാനയാണ് പാലത്തിന്റെ നിർമാണ പ്രവർത്തി ഏറ്റെടുത്തിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *