കൊച്ചി: പൂനെ പിരങ്ങുട്ടില്‍ ആരംഭിച്ച പുതിയ ഗവേഷണ- വികസന കേന്ദ്രത്തിലൂടെ ആര്‍ ആന്റ ഡി സംവിധാനങ്ങള്‍ വിപുലീകരിച്ച് ഗോദ്‌റെജ് ആന്റ് ബോയ്‌സിന്റെ ബിസിനസ് യൂണിറ്റായ ഗോദ്‌റെജ് അപ്ലയന്‍സസ്. ആര്‍ ആന്റ് ഡി സെന്ററിന്റെ ഉദ്‌ഘാടനം ഗോദ്‌റെജ് ആന്റ് ബോയ്‌സിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജംഷിഡ് എന്‍ ഗോദ്‌റെജ് നിര്‍വഹിച്ചു.
ബ്രാന്റിന്റെ ഇന്‍ഹൗസ് ഡവലെപ്‌മെന്റും ടെസ്റ്റിംഗ് ലാബുകളും ഇരട്ടിയിലധികം വര്‍ധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നവീകരണം, ഗുണനിലവാരം, സാങ്കേതിക പുരോഗതി എന്നിവിയലുള്ള കമ്പനിയുടെ പ്രതിബന്ധതയാണ് ഇത് വരച്ചു കാട്ടുന്നത്.

43,000 ചതുരശ്ര അടി വിസ്‌തീര്‍ണത്തിലാണ് പുതിയ സംവിധാനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. എന്‍എബിഎല്‍ അക്രഡിറ്റഡ് ലാബ്, അത്യാധുനിക സംവിധാനങ്ങള്‍, ഇതിനനുസൃതമായ കെട്ടിട രൂപകല്‍പന തുടങ്ങിയവ പുതുതായി ആരംഭിച്ച സംവിധാനത്തിലെ സവിശേഷതകളാണ്. അത്യാധുനികവും ഊര്‍ജക്ഷമതയുമുള്ള ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള ഗോദ്‌റജിന്റെ ദീര്‍ഘകാല പ്രവര്‍ത്തനത്തിന് മുന്നോടിയാണ് ഈ വിപുലീകരണം.
ഉല്‍പന്നങ്ങള്‍ വികസിപ്പിക്കുക എന്നതാണ് ബ്രാന്‍ഡിന്റെ വളര്‍ച്ചയ്‌ക്കു പിന്നിലുള്ള മുഖ്യഘടകമെന്നു തങ്ങള്‍ മനസിലാക്കുന്നതായി ഗോദ്‌റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്ദി പറഞ്ഞു. അതുകൊണ്ടാണ് ഗവേഷണ- വികസന മേഖലകളില്‍ ഗണ്യമായ നിക്ഷേപങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നൂറു കോടിയോളം രൂപ ചെലവഴിച്ചാണ് പിരങ്ങുട്ടില്‍ ഗോദ്‌റെജിന്റെ പുതിയ ഗവേഷണ- വികസന സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.













