സാന്‍റിയാഗോ ബെര്‍ണബ്യൂ സ്റ്റേഡിയത്തില്‍ അദ്ഭുതമൊന്നും സംഭവിച്ചില്ല. മൂന്നു ഗോളിന്‍റെ മുന്‍തൂക്കവുമായി രണ്ടാം പാദത്തിനെത്തിയ റയല്‍ മാഡ്രിഡ് ചാമ്ബ്യന്‍സ് ലീഗിന്‍റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി.
രണ്ടാം പാദത്തില്‍ ലിവര്‍പൂളിനെ 1-0ന് തോല്‍പ്പിച്ച റയല്‍ ഇരുപാദങ്ങളിലുമായി 6-2ന്‍റെ വിജയവുമായാണ് അവസാന എട്ടിലെത്തിയത്.

മാഡ്രിഡില്‍ ആദ്യ പാദത്തിലെ മൂന്നു ഗോള്‍ കടവുമായി ഇറങ്ങിയ ലിവര്‍പൂള്‍ തുടക്കംമുതല്‍ ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. റയല്‍ മാഡ്രിഡും ശക്തമായി തിരിച്ചടിച്ചതോടെ മത്സരം ആവേശകരമായി. റയലിന്‍റെ മാഡ്രിഡിന്‍റെ ഗോള്‍ ശ്രമങ്ങളെ മികവുറ്റ രീതിയിലാണ് ഗോള്‍ കീപ്പര്‍ അലിസ് പ്രതിരോധിച്ചത്.
രണ്ടാംപകുതിയില്‍ കരിം ബെന്‍സേമയുടെ കാലുകളില്‍ നിന്നാണ് മത്സരത്തിലെ ഏകഗോള്‍ പിറന്നത്. കളിയുടെ 79-ാം മിനിറ്റിലാണ് ബെന്‍സേമയുടെ ആ മനോഹരമായ ഗോള്‍ പിറന്നത്. പിന്നീടും കളി കൃത്യമായി നിയന്ത്രിച്ച റയല്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി.













