രവി തേജയെ കേന്ദ്രകഥാപാത്രമാക്കി വംശി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘ടൈഗര്‍ നാഗേശ്വര റാവുവിന്റെ’ റിലീസ് തിയതി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍.
2023 ഒക്ടോബര്‍ 20നാണ് ചിത്രം ലോകമെമ്ബാടുമുള്ള തിയെറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക. അഭിഷേക് അഗര്‍വാള്‍ ആര്‍ട്സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാളാണ് ചിത്രം നിര്‍മിക്കുന്നത്. വംശിയുടെ സംവിധാനത്തില്‍ ‘മാസ് മഹാരാജ’ രവി തേജയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം ‘ടൈഗര്‍ നാഗേശ്വര റാവു’.

എഴുപതുകളുടെ പശ്ചാത്തലത്തില്‍ സ്റ്റുവര്‍ട്ട്‌പുരം എന്ന ഗ്രാമത്തില്‍ നടക്കുന്ന കുപ്രസിദ്ധനായൊരു കള്ളന്റെ ജീവചരിത്രമാണ് ‘ടൈഗര്‍ നാഗേശ്വര റാവു’. നൂപൂര്‍ സനോന്‍, ഗായത്രി ഭരദ്വാജ് എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.













