പുതുപ്പള്ളിയിൽ സർവ്വകാല റെക്കാർഡായിരിക്കും യുഡിഎഫ് നേടാൻ പോകുന്നതെന്ന് രമേശ് ചെന്നിത്തല


പുതുപ്പള്ളിയിൽ സർവ്വകാല റെക്കാർഡായിരിക്കും യുഡിഎഫ് നേടാൻ പോകുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.ഉമ്മൻ ചാണ്ടിയുടെ 53 വർഷക്കാലത്തെ പ്രവർത്തനങ്ങളുടെ , അദ്ദേഹം നൽകിയ സംഭാവനകളുടെ മഹനീയ ചരിത്രമുഹൂർത്തങ്ങൾ ഓർത്തുകൊണ്ട് പുതുപ്പള്ളിയിലെ ജനങ്ങൾ യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കും.


കോൺഗ്രസിനെയും യു ഡിഫിനെയും സംബന്ധിച്ചിടത്തോളം അങ്ങേയറ്റത്തെ ആത്മവിശ്വാസത്തോടെയാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. കഴിഞ്ഞ 53 വർഷക്കാലം ഒരു നിയോജകമണ്ഡലത്തിൽ നിന്നും ജനപ്രതിനിധിയാകുക വഴി അവിടുത്തെ ഓരോ വീടിനോടും ഓരോ വ്യക്തിയോടും അഗാധമായ ബന്ധം സ്ഥാപിച്ച വ്യക്തിയാണ് ശ്രീ ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ വേർപാടിലുള്ള ദുഃഖം അവരുടെയും ഞങ്ങളുടെയും മനസിൽനിന്നും ഇതുവരെ മാഞ്ഞിട്ടില്ല.




Sharing is Caring