കൊച്ചി: ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ (ജിസിപിഎല്‍) ഹെയര്‍കെയര്‍, കളര്‍, സ്‌റ്റൈലിങ്, കെരാറ്റിന്‍ ഉല്‍പ്പന്നങ്ങളുടെ പ്രൊഫഷണല്‍ ഹെയര്‍ ബ്രാന്‍ഡായ ഗോദ്‌റെജ് പ്രൊഫഷണല്‍, രജിഷ വിജയനെ റാംപില്‍ ഷോസ്‌റ്റോപ്പറായി എത്തിച്ച് ഹെയര്‍ ഷോ സംഘടിപ്പിച്ചു. വ്യക്തിത്വം, ഉള്‍ച്ചേര്‍ക്കല്‍, സ്വയം പ്രകടിപ്പിക്കല്‍ എന്നിവയെ ഊര്‍ജസ്വലമായ ഹെയർ കളറിലൂടെ ഉള്‍ക്കൊള്ളാനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന ആകര്‍ഷകമായ ഡൈമന്‍ഷന്‍-ഓംബ്രെയേജ് കളക്ഷന്‍ ഹെയര്‍ കളര്‍ ലുക്കില്‍ അണിഞ്ഞൊരുങ്ങിയാണ് രജിഷ റാംപിലെത്തിയത്. ഗോദ്‌റെജ് പ്രൊഫഷണലിന്റെ ഡൈമന്‍ഷന്‍-ഓംബ്രെയേജ് കളക്ഷനില്‍ നിന്നുള്ള മനോഹരമായ വിവിധ ഹെയര്‍ കളര്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രതിഭാധനരായ മോഡലുകളുടെ ഒരു നിരയും റണ്‍വേയില്‍ എത്തി.
പ്രൊഫഷണല്‍ ബ്യൂട്ടി ഇന്ത്യ എക്‌സ്‌പോ 2023ന്റെ ഭാഗമായി കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ഹെയര്‍ ഷോ സംഘടിപ്പിച്ചത്. പ്രശസ്ത സെലിബ്രിറ്റി ഹെയര്‍സ്‌റ്റൈലിസ്റ്റുകളും ടെക്‌നിക്കല്‍ അംബാസഡറുമായ ശൈലേഷ് മൂല്യ, സില്‍വിയ ചെന്‍, നജീബ് റഹ്മാന്‍ എന്നിവരുമായി ചേര്‍ന്ന്

ആകര്‍ഷകമായ മാസ്റ്റര്‍ക്ലാസും ഗോദ്‌റെജ് പ്രൊഫഷണല്‍ സംഘടിപ്പിച്ചു. അവരുടെ വൈദഗ്ധ്യം സദസ്സുമായി പങ്കിട്ടതിനൊപ്പം ഹെയര്‍ ആന്‍ഡ് ബ്യൂട്ടി രംഗത്തെ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍, സാങ്കേതികതകള്‍, പുതുമകള്‍ എന്നിവയെ കുറിച്ചും മൂവരും സംസാരിച്ചു.
ഗോദ്‌റെജ് പ്രൊഫഷണലുമായി പങ്കാളിയാകാനും, അവരുടെ ഡൈമന്‍ഷന്‍-ഓംബ്രെയേജ് കളക്ഷന്‍ അണിയാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു രജിഷ വിജയന്‍ പറഞ്ഞു. അതിശയിപ്പിക്കുന്ന മുടി നിറങ്ങള്‍ക്കപ്പുറം, വൈവിധ്യത്തെ ആശ്ലേഷിക്കുകയും വ്യക്തിത്വത്തെ ആഘോഷിക്കുകയും ചെയ്യുകയെന്ന ശക്തമായ ഒരു സന്ദേശവും ഈ ശേഖരം ഉള്‍ക്കൊള്ളുന്നു. എല്ലായ്‌പ്പോഴും ആത്മപ്രകാശനത്തിന്റെ ആകര്‍ഷകമായ രൂപമാണ് ഹെയര്‍ കളറെന്നും രജിഷ വിജയന്‍ കൂട്ടിച്ചേര്‍ത്തു.
ഒരു ബ്രാന്‍ഡ് എന്ന നിലയില്‍, തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയുമെന്ന് എല്ലായ്‌പ്പോഴും വിശ്വസിക്കുന്നുവെന്നും, അതാണ് ഗോദ്‌റെജ് പ്രൊഫഷണലിനെ ഹെയര്‍ കളര്‍ വിഭാഗത്തില്‍ മുന്‍നിര ബ്രാന്‍ഡാക്കുന്നതെന്നും ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (ജിസിപിഎല്‍) ഹെയര്‍ കെയര്‍ വിഭാഗം മേധാവി നീരജ് സെങ്കുട്ടുവന്‍ പറഞ്ഞു. പ്രൊഫഷണല്‍ ബ്യൂട്ടി ഇന്ത്യ എക്‌സ്‌പോ 2023ലെ തങ്ങളുടെ പങ്കാളിത്തത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ ഹെയര്‍ ഷോയില്‍, ഹെയര്‍ കളര്‍, ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ഡൈമന്‍ഷന്‍-ഓംബ്രെയേജ് കളക്ഷന്‍ എന്ന ഏറ്റവും പുതിയ ശേഖരവും ഞങ്ങള്‍ അവതരിപ്പിച്ചു. ഹെയര്‍ ഷോയുടെ ഷോസ്‌റ്റോപ്പറായി രജിഷ വിജയനെ അണിനിരത്തുന്നതില്‍ സന്തോഷമുണ്ട്. ഹെയര്‍കെയര്‍, കളര്‍, സ്‌റ്റൈലിങ്, കെരാറ്റിന്‍ ഉല്‍പ്പന്നങ്ങളുടെ ശ്രേണി ഉയര്‍ത്തിക്കാട്ടുന്ന ഇത്തരം കൂടുതല്‍ സംരംഭങ്ങള്‍ ഏറ്റെടുക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷോയുടെ ഭാഗമായി സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റുകളായ ശൈലേഷ് മൂല്യ, സില്‍വിയ ചെന്‍, നജീബ് റഹ്മാന്‍ എന്നിവര്‍ പ്രത്യേക സെഷന്‍ സംഘടിപ്പിച്ച് ഗോദ്‌റെജ് പ്രൊഫഷണലിന്റെ ഡൈമന്‍ഷന്‍-ഓംബ്രെയേജ് കളക്ഷനില്‍ നിന്നുള്ള ആകര്‍ഷകമായ ഹെയര്‍ കളര്‍ പ്രദര്‍ശിപ്പിച്ചു. ട്രെന്‍ഡിങ് ഹെയര്‍കട്ടുകളെക്കുറിച്ചും നാലുതരം ഹെയര്‍ കളറിങ് ടെക്‌നിക്കുകളെക്കുറിച്ചും സ്‌റ്റൈലിസ്റ്റുകളുടെ വിജ്ഞാനപ്രദമായ സംവാദത്തോടെയാണ് സ്‌റ്റൈലിങ് സെഷന്‍ ആരംഭിച്ചത്. തുടര്‍ന്ന് ഹെയര്‍ കളറും, സ്‌റ്റൈല്‍ ചെയ്ത മുടിയും സ്‌റ്റേജില്‍ തത്സമയം പ്രദര്‍ശിപ്പിച്ചു. സലൂണുകളില്‍ ഈ സ്റ്റൈലുകള്‍ പുനഃസൃഷ്ടിക്കുന്നതിനുള്ള എളുപ്പവഴികളും അവര്‍ വെളിപ്പെടുത്തി.
വ്യക്തിത്വം, ഉള്‍ച്ചേര്‍ക്കല്‍, സ്വയം പ്രകടിപ്പിക്കല്‍ എന്നിവയുടെ സന്ദേശവുമായി സൗന്ദര്യത്തെ കൂട്ടിച്ചേര്‍ക്കുന്ന ഗോദ്‌റെജ് പ്രൊഫഷണലിന്റെ ഒരു ക്യാമ്പയിനാണ് ഡൈമന്‍ഷന്‍-ഓംബ്രെയേജ് കളക്ഷന്‍. ക്യാമ്പയിനിന്റെ ഭാഗമായി, സാന്‍ഡ്‌സ്‌റ്റോണ്‍ ഓംബ്രെയേജ്, ഓബണ്‍ ഓംബ്രെയേജ്, ക്രിംസണ്‍ ഓംബ്രെയേജ്, പേള്‍ സ്‌ക്വയര്‍ എന്നിങ്ങനെയുള്ള നാല് ആകര്‍ഷകമായ നിറങ്ങള്‍ ഡൈമന്‍ഷന്‍-ഓംബ്രെയേജ് കളക്ഷന്‍ അവതരിപ്പിക്കുന്നു. 34 ഹെയര്‍ കളര്‍ ഷേഡുകള്‍ അടങ്ങിയ കളര്‍ ശ്രേണിയാണ് ഗോദ്‌റെജ് പ്രൊഫഷണല്‍ വാഗ്ദാനം ചെയ്യുന്നത്. വ്യത്യസ്തമായ ഹെയര്‍ കളര്‍ ശ്രേണിക്ക് പുറമെ, കെരാറ്റിന്‍ ട്രീറ്റ്‌മെന്റുകള്‍ പോലുള്ള രൂപാന്തര ചികിത്സകള്‍ക്കൊപ്പം സ്‌റ്റൈലിങ് ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയും ഗോദ്‌റെജ് പ്രൊഫഷണല്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ മുടിയുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്ന ഷാംപൂ, ഹെയര്‍ മാസ്‌ക്, സെറം എന്നിവയുള്‍പ്പെടെയുള്ള മുടി സംരക്ഷണ ഉല്‍പ്പന്നങ്ങളുടെ ഒരു ശ്രേണിയും ബ്രാന്‍ഡിനുണ്ട്.













