പനയമ്പാടത്ത് അപകടത്തില്‍ മരിച്ച 4 വിദ്യാര്‍ത്ഥികളുടെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തിൽ

പാലക്കാട്:പനയമ്പാടത്ത് അപകടത്തില്‍ മരിച്ച 4 വിദ്യാര്‍ത്ഥികളുടെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎ. ഉറ്റവരുടെയും കുടുംബത്തിന്റെയും തീരാനോവാണ്. രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോയവർ വൈകീട്ട് ഇങ്ങനെ തിരികെ എത്തുന്നത് കാണുക വളരെ പ്രയാസകരമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.നിരവധിയാളുകളാണ് കുട്ടികൾ മരണപ്പെട്ട പനയംപാടത്ത് അപകടത്തിപ്പെടുന്നത്.

നിരന്തരമായി അപകടങ്ങൾ റോഡിൽ ഉണ്ടാകുമ്പോൾ അതിൽ ഒരു അശാസ്ത്രീയത ഉണ്ട് അത് പരിഹരിക്കപ്പെടണം. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നത ഉന്നതതല യോഗം നടക്കുന്നുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *