രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ല, സസ്‌പെന്‍ഷന്‍ അച്ചടക്ക നടപടി മാത്രം; പാലക്കാട് ഡിസിസി പ്രസിഡന്റ്


പാലക്കാട്:രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സസ്‌പെന്റ് ചെയ്തത് അച്ചടക്ക നടപടി മാത്രമാണെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. രാഹുലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല. സസ്‌പെന്‍ഷന്‍ അച്ചടക്ക നടപടി മാത്രമാണ്. അതിനാല്‍ രാഹുലിനെ ഒറ്റപ്പെടുത്തേണ്ടതില്ലെന്നും എ തങ്കപ്പന്‍ പറഞ്ഞു.


സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം, തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ രാഹുല്‍ പാലക്കാട് മണ്ഡലത്തില്‍ സജീവമാകും. എംഎല്‍എ എന്ന നിലയില്‍ രാഹുലിന് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ നിര്‍ദ്ദേശമുണ്ടെന്നും എ തങ്കപ്പന്‍ കൂട്ടിച്ചേര്‍ത്തു.


രാഹുലിനെ കാണുമ്പോള്‍ വഴിമാറിപ്പോകേണ്ടതില്ല. പാലക്കാട്ടെ ജനങ്ങളുടെ കാര്യം നോക്കാനാണ് രാഹുല്‍ മണ്ഡലത്തില്‍ വന്നത്. രാഹുല്‍ വന്നില്ലെന്ന് ആദ്യം പറഞ്ഞിരുന്നു. ഇപ്പോള്‍ വന്നല്ലോയെന്നും തങ്കപ്പന്‍ ചോദിച്ചു. പാലക്കാട് എത്തുന്നതിന് മുന്‍പ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ഡിസിസി പ്രസിഡന്റ് തങ്കപ്പന്‍, പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍ എന്നിവരുമായി രാഹുല്‍ സംസാരിച്ചിരുന്നു. ഇക്കാര്യം ജില്ലാ നേതൃത്വവും അംഗീകരിക്കുന്നു.

ശനിയാഴ്ച നിശ്ചയിച്ച യാത്ര സാങ്കേതിക കാരണങ്ങളാല്‍ ബുധനാഴ്ചയിലേക്ക് മാറ്റിയതെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്ന വിവരം. എംഎല്‍എ എന്ന നിലയില്‍ രാഹുലിന് പൂര്‍ണ പിന്തുണ നല്‍കാനാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയത്.



Sharing is Caring