കന്യാകുമാരിയില്‍ നിന്ന് കാശ്മീര്‍ വരെ 146 ദിവസം നീണ്ടുനിന്ന ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കി കേരളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പ്. രണ്ട് ദിവസത്തെ മണ്ഡല സന്ദര്‍ശനത്തിനായാണ് അദ്ദേഹം ഇന്നലെ കേരളത്തെത്തിയത്.
താരിഖ് അന്‍വര്‍, കെസി വേണുഗോപാല്‍, കെ സുധാകരന്‍ തുടങ്ങിയ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. മലപ്പുറം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.വലിയൊരു ജനക്കൂട്ടം രാഹുല്‍ ഗാന്ധിയെ സ്വീകരിക്കുന്നതിനായി വിമാനത്താവളത്തില്‍ എത്തിയിരുന്നു.

രാത്രി എട്ട് മണിയോടെ കൂടിയാണ് അദ്ദേഹം വിമാനത്താവളത്തില്‍ എത്തിയത്. അര മണിക്കൂറിലേറെ നീണ്ട സ്വീകരണ പരിപാടിക്ക് ശേഷം അദ്ദേഹം വയനാട്ടിലേക്ക് തിരിച്ചു. നാളെ വയനാട് നിയമസഭാ മണ്ഡലത്തില്‍ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.













