ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ജുഡീഷ്യല്‍ പരിഷ്‌കരണ പദ്ധതിക്കെതിരെ പ്രതിഷേധം കനക്കുന്നു


ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ജുഡീഷ്യല്‍ പരിഷ്‌കരണ പദ്ധതിക്കെതിരെ പ്രതിഷേധം കനക്കുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു.
ഞായറാഴ്ച വീണ്ടും സഭ ഇക്കാര്യം ചര്‍ച്ചയ്‌ക്കെടുത്തതോടെയാണ് പ്രതിഷേധം ശക്തമായത്. തിങ്കളാഴ്ച വോട്ടിനിട്ട് നിയമം പാസാക്കിയെടുക്കാനാണ് തീരുമാനം.


പാര്‍ലമെന്റ് നടപടികളില്‍ ജുഡീഷ്യറിയുടെ ഇടപെടല്‍ അവസാനിപ്പിക്കാന്‍ ലക്ഷ്യംവെച്ചുളള നെതന്യാഹുവിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ടെല്‍ അവീവിലും ജെറുസലേമിലും ജനങ്ങള്‍ തെരുവിലിറങ്ങിയിട്ടുണ്ട്.ജുഡീഷ്യറിയുടെ അധികാരപരിധി വെട്ടിച്ചുരുക്കി ഏകാധിപത്യത്തിലേക്ക് പോവാനാണ് നെതന്യാഹുവിന്റെ നീക്കം. സുപ്രീംകോടതിയുടെ അധികാരം വെട്ടിക്കുറച്ചും ജഡ്ജിമാരുടെ നിയമനത്തില്‍ പാര്‍ലമെന്റിന്റെ ഇടപെടല്‍ ശക്തമാക്കിയുമാണ് ജുഡീഷ്യല്‍ പരിഷ്‌കാരം നടപ്പിലാക്കാന്‍ നെതന്യാഹു ലക്ഷ്യംവെക്കുന്നത്. എന്ത് വിലകൊടുത്തും പരിഷ്‌കരണം നടപ്പാക്കുമെന്ന് പറയുന്ന സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.


നിയമം ഇസ്രയേലിന്റെ ജനാധിപത്യത്തിന് ഭീഷണിയാണ്. സര്‍ക്കാര്‍ നടത്തുന്ന തിരക്കിട്ട നീക്കം അപകടകരമായ സ്ഥിതി വിശേഷം സൃഷ്ടിച്ചതായും വിമര്‍ശകര്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നയത്തിനെതിരെ സൈനികരും വിവിധ സര്‍ക്കാര്‍ ഉദ്യോ?ഗസ്ഥരും രം?ഗത്തുണ്ട്. ജോലിക്കെത്തില്ലെന്ന് അറിയിച്ച് സൈനിക മേധാവികളും ഉദ്യോ?ഗസ്ഥരും ഒപ്പുവെച്ച കത്ത് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇസ്രയേലിന്റെ അടിത്തറ ഇളക്കുന്നതാണ് ബില്ലെന്ന് കത്തില്‍ വിമര്‍ശിച്ചു.തനിക്കെതിരെയുളള അഴിമതി ആരോപണങ്ങളെ മറികടക്കാനാണ് നെതന്യാഹു ജുഡീഷ്യറിയെ പരിഷ്‌കരിക്കുന്നതെന്ന വിമര്‍ശനവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.



Sharing is Caring