
അമിത പ്രതിഫലം വാങ്ങുന്നവരെ സിനിമയില്‍ നിന്ന് ഒഴിവാക്കുമെന്ന് മുന്നറിയിപ്പു നല്‍കി നിര്‍മാതാവ് സുരേഷ് കുമാര്‍.സിനിമയിലെ പല താരങ്ങളും അന്യായമായ പ്രതിഫലം ചോദിക്കുന്നുവെന്നും അതൊന്നും കൊടുക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല മലയാള സിനിമ ഇപ്പോഴുള്ളതെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
നാദിര്‍ഷയുടെ പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുരേഷ് കുമാര്‍.
“സിനിമയുടെ ചെലവ് വല്ലാതെ കൂടിപ്പോകുന്നു. ചില താരങ്ങള്‍ ചോദിക്കുന്ന പ്രതിഫലം താങ്ങാവുന്നതിനെക്കാള്‍ അപ്പുറമാണ്. ചില താരങ്ങള്‍, വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിലാണ് പ്രതിഫലം ചോദിക്കുന്നത്. അതൊന്നും കൊടുക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല മലയാള സിനിമ. അത്തരക്കാരെ ഒഴിവാക്കിയുള്ള സിനിമകളായിരിക്കും ഇനി വരാന്‍ പോവുന്നത്. വലിയ തുക പ്രതിഫലം ചോദിക്കുന്നവരെ ഒഴിവാക്കിയുള്ള തീരുമാനമായിരിക്കും മലയാള സിനിമ എടുക്കാന്‍ പോവുന്നത്.

ഇത്ര ബജറ്റില്‍ കൂടുതല്‍ ചോദിക്കുന്നവരെ ഒഴിവാക്കുക എന്നാണ് തീരുമാനം. ന്യായമായ പ്രതിഫലം വാങ്ങിക്കാം. അന്യായമായി ചോദിക്കരുത്. തിയേറ്ററിലെ വരുമാനം കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ തിയേറ്ററില്‍ ആളില്ല. ഒരു ഷോ നടത്താന്‍ പതിനഞ്ച് പേരേ നോക്കിനില്‍ക്കുന്ന അവസ്ഥയാണ്. അത് എല്ലാവരും മനസ്സിലാക്കണം.
