മധ്യപ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഈ വർഷം നവംബറിലാണ് മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
കർണാടകയിൽ വലിയ ഭൂരിപക്ഷത്തിൽ ബിജെപിയെ തറ പറ്റിക്കാനായതിന്റെ ആത്മവിശ്വാസത്തിൽ മധ്യപ്രദേശും പിടിയ്ക്കാൻ കോൺഗ്രസ് ഒരുങ്ങുകയാണ് .ഓരോ വീട്ടിലേക്കും 500 രൂപയ്ക്ക് ഒരു എൽ.പി.ജി. സിലിണ്ടർ, നൂറ് യൂണിറ്റ് വരെ വൈദ്യുതി സൗജന്യം, 200 യൂണിറ്റ് വൈദ്യുതി പകുതി വിലയ്ക്ക് നൽകും, കർഷകരുടെ വായ്പകൾ എഴുതിത്തള്ളും, പഴയ പെൻഷൻ പദ്ധതി തിരിച്ച് കൊണ്ട് വരും തുടങ്ങിയ പ്രഖ്യാപനങ്ങലാണ് പ്രിയങ്ക ഗാന്ധി നടത്തിയത്.













