നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ പൃഥ്വിരാജിന്‍റെ ‘കടുവ’ ഇന്ന് തിയേറ്ററുകളിലെത്തും. ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.നിയമതടസ്സങ്ങള്‍ നീക്കിയതിന് ശേഷം ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു. ചിത്രത്തിന്‍റെ മലയാളം പതിപ്പ് ഇന്ന് തീയേറ്ററുകളിലെത്തും.
ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് പതിപ്പുകള്‍ ജൂലൈ 8ന് തിയേറ്ററുകളിലെത്തും. ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ചിത്രത്തിന്‍റെ റിലീസിംഗില്‍ അനിശ്ചിതത്വം നേരിട്ടത്.

പരാതി പരിശോധിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സെന്‍സര്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സിനിമ തന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണെന്നും തന്നെയും കുടുംബത്തെയും അപമാനിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും അദ്ദേഹം പരാതിപ്പെട്ടു.













