വീണ്ടും ബോളിവുഡില്‍ തിളങ്ങാന്‍ പൃഥ്വിരാജ്. കരണ്‍ ജോഹറിന്റെ പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കജോള്‍ ആണ് നായികയായി എത്തുന്നത്. ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം ഖാനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ഇബ്രാഹിമിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.കശ്മീര്‍ തീവ്രവാദത്തെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. ചിത്രീകരണം അടുത്തവര്‍ഷം നടക്കുമെന്നാണ് റിപ്പോര്‍ട്ട് . 12 വര്‍ഷത്തിന് ശേഷമാണ് കാജോളും കരോണ്‍ ജോഹറും വീണ്ടും ഒന്നിക്കുന്നത്. അയ്യ, ഔറംഗസേബ്, നാം ഷബന എന്നീ ബോളിവുഡ് ചിത്രങ്ങളില്‍ പൃഥ്വിരാജ് അഭിനയിച്ചിരുന്നു.














