സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളും വില; കച്ചവടക്കാരും ഉപഭോക്താക്കളും പ്രതിസന്ധിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില ക്രമാതീതമായി ഉയരുന്നു. ഇത് കച്ചവടക്കാരെയും ഉപഭോക്താക്കളെയും പ്രതിസന്ധിയിലാക്കി. സവാള, കാരറ്റ് തക്കാളി, മുരിങ്ങയ്ക്ക എന്നിവയ്ക്ക് വില ഇരട്ടിയോളം വര്‍ധിച്ചു.

സവാള കിലോയ്ക്ക് 50 രൂപയായി ഉയര്‍ന്നു. മുരിങ്ങയ്ക്ക-80, കാരറ്റ്-60, തക്കാളി-60, പയര്‍-50, ബീന്‍സ്-70, ചെറിയ ഉള്ളി-60 എന്നിങ്ങനെയാണ്. പച്ചക്കറി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം കച്ചവടക്കാര്‍ ഉന്നയിച്ചിട്ടുണ്ട്.

ഇന്ധന, പാചക വാതക വില വര്‍ധനവിനുപിന്നാലെ നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ധിക്കുന്നത് കുടുംബബജറ്റുകളുടെ താളം തെറ്റിക്കും. രണ്ടാഴ്ച കൊണ്ടാണ് പച്ചക്കറികളുടെ വില കുത്തനെ ഉയര്‍ന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *