സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാജ്യം അതീവ ജാഗ്രതയിൽ. മെയ്തെയ് കുക്കി വിഭാഗം പ്രതിഷേധിക്കാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. സ്വാതന്ത്ര്യ ദിനത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 3 പേർ പഞ്ചാബിൽ അറസ്റ്റിലായി.രാജ്യത്തെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ചെങ്കോട്ടയിൽ ഇന്നും വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകൾ നടക്കും.
രാഷ്ട്രപതി ദ്രൗപതി മുർമു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. ഈ വർഷത്തെ വിവിധ പൊലീസ് മെഡലുകളും, സേനാ മെഡലുകളും തിങ്കളാഴ്ച പ്രഖ്യാപിക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങളെ തുടർന്ന് രാജ്യത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി.സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാജ്യം അതീവ ജാഗ്രതയിൽ. മെയ്തെയ് കുക്കി വിഭാഗം പ്രതിഷേധിക്കാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. സ്വാതന്ത്ര്യ ദിനത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 3 പേർ പഞ്ചാബിൽ അറസ്റ്റിലായി.

രാജ്യത്തെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ചെങ്കോട്ടയിൽ ഇന്നും വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകൾ നടക്കും. രാഷ്ട്രപതി ദ്രൗപതി മുർമു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. ഈ വർഷത്തെ വിവിധ പൊലീസ് മെഡലുകളും, സേനാ മെഡലുകളും തിങ്കളാഴ്ച പ്രഖ്യാപിക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങളെ തുടർന്ന് രാജ്യത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി.
അതുപോലെ കേന്ദ്രസർക്കാർ നിർദേശത്തെ തുടർന്ന് ഇന്ത്യ – പാകിസ്താൻ വിഭജനത്തിന്‍റെ മുറിവുകളുടെ ഓർമദിനമായി തിങ്കളാഴ്ച ആചരിക്കും . ദില്ലിയിലുൾപ്പടെ വിവിധ സംസ്ഥാനങ്ങളിലായി പ്രദർശനങ്ങളും സെമിനാറുകളും കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്നുണ്ട്.പ്രധാന നഗരങ്ങളിലെല്ലാം നിരീക്ഷണം ശക്തമാണ്. വിവിധ അർദ്ധസൈനിക വിഭാഗങ്ങളുടെ നിരീക്ഷണം, നഗരത്തിൽ എല്ലായിടത്തും പരിശോധന, തന്ത്രപ്രധാന മേഖലകളിലെല്ലാം ത്രിതല സുരക്ഷാ വിന്യാസം എന്നിവയും ഏർപ്പെടുത്തി.ചെങ്കോട്ടയിൽ മെയ്തെയ് – കുക്കി വിഭാഗക്കാരുടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പരിശാധന ശക്തമാക്കിയത്.













