മട്ടന്നൂരിലെ മാലിന്യ സംസ്കരണത്തെക്കുറിച്ച്‌ കണ്ടും കേട്ടും പടിക്കാന്‍ കര്‍ണാടകത്തില്‍ നിന്ന് വിദ്യാര്‍ഥികളും നഗരസഭാ അധികൃതരും


മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ സം​സ്ക​ര​ണം പ​ഠി​ക്കു​ന്ന​തി​നു ക​ര്‍​ണാ​ട​ക​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രും മ​ട്ട​ന്നൂ​രി​ലെ​ത്തി. മം​ഗ​ലാ​പു​രം ഉ​ള​ളാ​ല്‍ സി​റ്റി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളും സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍​മാ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മാ​ലി​ന്യ സം​സ്ക​ര​ണം പ​ഠി​ക്കു​ന്ന​തി​നെ​ത്തി​യ​ത്. മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ ന​ട​പ്പി​ലാ​ക്കി​യ മാ​ലി​ന്യ സം​സ്ക​ര​ണ​ങ്ങ​ള്‍ ക​ണ്ടു പ​ഠി​ച്ചു മം​ഗ​ലാ​പു​രം ഉ​ള​ളാ​ല്‍ ന​ഗ​ര​സ​ഭ​യി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് സം​ഘ​മെ​ത്തി​യ​ത്. പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​വും പ്ലാ​സ്റ്റി​ക് സം​സ്ക​ര​ണ​വും ന​ട​പ്പി​ലാ​ക്കി മാ​തൃ​ക​യാ​യ ന​ഗ​ര​സ​ഭ​യെ​ക്കു​റി​ച്ചു അ​റി​ഞ്ഞ​തോ​ടെ​യാ​ണ് ഉ​ള​ളാ​ല്‍ ന​ഗ​ര​സ​ഭ​യി​ലും ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ കൗ​ണ്‍​സി​ല്‍ സം​ഘ​മെ​ത്തി​യ​ത്. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളും സ്കൂ​ള്‍ ഓ​ഫ് സോ​ഷ്യ​ല്‍ വ​ര്‍​ക്ക് റോ​ഷി​നി നി​ല​യ​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും അ​ട​ങ്ങു​ന്ന 25 പേ​രാ​ണ് മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ ഓ​ഫീ​സി​ലെ​ത്തി​യ സം​ഘ​ത്തെ ന​ഗ​ര​സ​ഭ ജ​ന​പ്ര​തി​നി​ധി​ക​ള്‍ സ്വീ​ക​രി​ച്ചു. തു​ട​ര്‍​ന്നു മാ​ലി​ന്യ സം​സ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു ന​ഗ​ര​സ​ഭ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​പി.​രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍ ക്ലാ​സെ​ടു​ത്തു.




Sharing is Caring