അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് താനെന്ന് പി.പി. ചിത്തരഞ്ജൻ എംഎല്‍എ


ആലപ്പുഴ: അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് താനെന്ന് പി.പി. ചിത്തരഞ്ജൻ എംഎല്‍എ. അച്ചടക്ക നടപടിയെക്കുറിച്ച്‌ പാര്‍ട്ടി സെക്രട്ടറി വിശദികരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ കുറ്റക്കാരൻ എന്ന് കണ്ടെത്തി ചിത്തരഞ്ജനെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു.


സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കടുത്ത നടപടിയുണ്ടായത്.പി.പി. ചിത്തരഞ്ജൻ എംഎല്‍എയെ ജില്ലാ സെക്രട്ടേറിയേറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയും മൂന്ന് ഏരിയ കമ്മിറ്റികള്‍ പിരിച്ചുവിട്ടും ജില്ലയിലെ സിപിഎമ്മില്‍ കൂട്ടനടപടിയെടുത്തിരുന്നു.


ചിത്തരഞ്ജനെ കൂടാതെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. സത്യപാലനെയും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ലഹരിക്കടത്ത് കേസില്‍ ആരോപണ വിധേയനായ എ. ഷാനവാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു



Sharing is Caring