ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്


ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്. പൊലീസിന് നേരെ മുളകുപൊടി പ്രയോഗവും ഗോലിയേറും നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന തീരുമാനത്തിലാണ് പൊലീസ്. ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.മുട്ടത്തോടിനകത്ത് മുളകുപൊടി നിറച്ച് പൊലീസിന് നേരെ പ്രയോഗിച്ചെന്നാണ് കരുതുന്നത്.


അവശിഷ്ടങ്ങള്‍ റോഡില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാന്‍ കെഎസ്‌യു ശ്രമിച്ചെന്നായിരുന്നു പൊലീസ് ആരോപണം. ഭാരമുള്ള ഗോലികളും പ്രദേശത്ത് നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. തങ്ങളെ അക്രമിക്കാന്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ കരുതിയതാണ് ഇതെന്ന് അന്ന് തന്നെ പൊലീസ് ആരോപിച്ചിരുന്നു.




Sharing is Caring