മസ്കത്തിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ തടയാൻ പോലീസ് : നിരവധി കുറ്റവാളികള്‍ അറസ്റ്റില്‍


മ​സ്ക​ത്ത്​: രാ​ജ്യ​ത്ത്​ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ്​ ന​ട​ത്തു​ന്ന ശ​ക്ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​വി​ധ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ല്‍ പി​ടി​യി​ലാ​യ​ത് നി​ര​വ​ധി കു​റ്റ​വാ​ളി​ക​ള്‍.


സ്​​ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ മ​സ്ക​ത്തി​ല്‍ ക​ട​ക​ളി​ല്‍ മോ​ഷ​ണം ന​ട​ത്തു​ന്ന ര​ണ്ടു​പേ​രെ ക്രി​മി​ന​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ജ​ന​റ​ല്‍ ഡ​യ​റ​ക്ട​റേ​റ്റ്​ അ​റ​സ്റ്റ്​ ചെ​യ്തു. ഇ​വ​ര്‍ മോ​ഷ​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും ര​ക്ഷ​പ്പെ​ടാ​ന്‍ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്തു. ​വീ​ടു​ക​ളി​ല്‍​നി​ന്ന്​ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​രു​ന്ന​ത്​ പ​തി​വാ​ക്കി​യ അ​ഞ്ചം​ഗ സം​ഘം റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സി​ന്‍റെ വ​ല​യി​ലാ​ണ് കു​ടു​ങ്ങി​യ​ത്.


അ​ല്‍ ദാ​ഹി​റ ഗ​വ​ര്‍​ണ​റേ​റ്റി​ലാ​ണ്​ ഒ​രു സ്ത്രീ​യ​ട​ങ്ങു​ന്ന സം​ഘം ക​വ​ര്‍​ച്ച ന​ട​ത്തി​യി​രു​ന്ന​ത്. പ​രാ​തി​ക​ള്‍ ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ അ​ല്‍ ദാ​ഹി​റ ഗ​വ​ര്‍​ണ​റേ​റ്റ്​ പൊ​ലീ​സ്​ ക​മാ​ന്‍​ഡ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. തെ​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ ന​ട​ന്ന മ​റ്റൊ​രു സം​ഭ​വ​ത്തി​ല്‍ കേ​ബി​ളു​ക​ള്‍ മോ​ഷ്ടി​ക്കു​ന്ന​യാ​​ളെ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ന​ഖ്​​ല്‍ വി​ലാ​യ​ത്തി​ലെ ഫാ​മി​ല്‍​നി​ന്നാ​ണ്​ ഇ​യാ​ള്‍ കേ​ബി​ളു​ക​ള്‍ മോ​ഷ്​​ടി​ച്ചി​രു​ന്ന​ത്. പ​രാ​തി​യെ തു​ട​ര്‍​ന്ന്​ തെ​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍​ണ​റേ​റ്റ്​ പൊ​ലീ​സ്​ ക​മാ​ന്‍​ഡ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഇ​യാ​ള്‍ കു​ടു​ങ്ങി​യ​ത്.

അ​ധാ​ര്‍​മി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​തി​ന്​ വി​ദേ​ശി വ​നി​ത​ക​ളു​ടെ സം​ഘ​ത്തെ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. അ​ല്‍ ദാ​ഹി​റ ഗ​വ​ര്‍​ണ​റേ​റ്റ്​ പൊ​ലീ​സ്​ ക​മാ​ന്‍​ഡ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഏ​ഷ്യ​ന്‍ വം​ശ​ജ​രാ​യ സ്ത്രീ​ക​ള്‍ പി​ടി​യി​ലാ​യ​ത്. അ​തി​നി​ടെ, പൊ​തു​സ്ഥ​ല​ത്ത്​ കാ​റു​ക​ളി​ല്‍ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ​തി​ന്​ നാ​ലു​പേ​രെ ബു​റൈ​മി ഗ​വ​ര്‍​ണ​റേ​റ്റ്​ പൊ​ലീ​സ്​ ക​മാ​ന്‍​ഡ്​ പി​ടി​കൂ​ടി. ഇ​വ​രു​ടെ വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.



Sharing is Caring