ജാമ്യമില്ലാ കുറ്റം ചുമത്തി ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം. സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയിലാണ് നടപടി.
പാര്‍ട്ടിക്കായി കൊലപാതകം നടത്തിയെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേസ്.ഇന്നലെ രാത്രി മുഴക്കുന്ന് പൊലീസ് ആകാശ് തില്ലങ്കേരിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സമൂഹമാധ്യമങ്ങള്‍ വഴി ആകാശ് അപമാനിച്ചെന്ന് ഇവര്‍ നേരത്തെ പരാതി ഉന്നയിച്ചിരുന്നു.

ഡിവൈഎഫ്‌ഐ ഇത് ചര്‍ച്ച ചെയ്യുകയും ചെയ്തു. പിന്നാലെയാണ് പൊലീസിന് പരാതി നല്‍കിയത്. ഇന്നലെ രാത്രി തന്നെ വനിതാ നേതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു.
സമൂഹമാധ്യമങ്ങള്‍ വഴിയും ഫോണ്‍ വഴിയും ആകാശ് തില്ലങ്കേരി വധഭീഷണി മുഴക്കിയെന്ന് കാണിച്ച് മറ്റൊരു ഡിവൈഎഫ്‌ഐ നേതാവായ ബിനീഷ് മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയതാണ് മറ്റൊരു കേസ്. ഈ രണ്ട് കേസുകളിലാണ് ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് സജീവമാക്കുന്നത്.













