കണ്ണൂരിലെ കൃഷ്ണ ജ്വല്‍സിലെ എക്കൗണ്ടന്റ് സിന്ധുവിനായി പോലീസ് അന്വേഷണം തുടരുന്നു


കണ്ണൂരിലെ കൃഷ്ണ ജ്വല്‍സിലെ എക്കൗണ്ടന്റ് സിന്ധുവിനായി പോലീസ് അന്വേഷണം തുടരുകയാണ്. സ്ഥാപനത്തില്‍ നിന്നും ഏഴരക്കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍പോയ യുവതിയെ ഇനിയും കണ്ടെത്താനായില്ല.


സിന്ധു വിദേശത്തേക്ക് കടക്കുന്നത് തടയാനായി പോലീസ് വിമാനത്താവളങ്ങള്‍ക്ക് ലുക്കൗട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.കൃഷ്ണ ജ്വല്‍സിന്റെ മാനേജിങ് പാര്‍ട്ണര്‍ സി വി രവീന്ദ്രനാഥ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചിറക്കല്‍ കടലായി ക്ഷേത്രത്തിന് സമീപം കൃഷ്ണാഞ്ജലിയില്‍ സിന്ധുവിനെതിരെ കേസെടുത്തത്. ഓഡിറ്റിങ്ങില്‍ തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. സിന്ധു ഓഡിറ്ററെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.




Sharing is Caring