തലസ്ഥാനത്ത് പൊലീസിന്‍റെ സിസിടിവി കാമറകള്‍ പലയിടത്തും പ്രവർത്തിക്കുന്നില്ല

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അപകടങ്ങളും വർദ്ധിക്കുമ്പോഴും തലസ്ഥാനത്ത് പൊലീസിന്‍റെ സിസിടിവി കാമറകള്‍ പലയിടത്തും പ്രവർത്തിക്കുന്നില്ല. നിർണ്ണായക കേസുകളിൽ ഇരുട്ടിൽ തപ്പി പൊലീസ്. അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം.

ജില്ലയിലെ പ്രധാന മേഖലകളിലെ കാമറകൾ നിശ്ചലമാണ്. വിഷയത്തിൽ കാമറകളുടെ കണക്കെടുക്കാൻ നിദേശം നൽകി മേയർ ആര്യ രാജേന്ദ്രൻ. ജില്ലയിലെ കാമറകളുടെ കണക്ക് എടുക്കാൻ നിർദേശിച്ചു. അടിയന്തര പരിഹാരമാണ് ഉദ്ദേശിക്കുന്നത്. ആവശ്യമായ ഭാഗങ്ങളിൽ ഉടൻ കാമറകൾ സ്ഥാപിക്കുമെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.

പ്രഭാത നടത്തിനായി മ്യൂസിയത്തെത്തിയ യുവതി ആക്രമിക്കപ്പെട്ടിട്ട കേസിൽ പൊലീസ് ഇരുട്ടിൽ തപ്പാൻ കാരണം കാമറയില്ലാത്തത്. മ്യൂസിയത്തിന് പുറത്ത് എവിടെയൊക്കെ കാമറയില്ലെന്ന് കൃത്യമായി പൊലീസ് പറയുന്നില്ല. പൊലീസ് കാമറകൾ നോക്കുകുത്തിയാകുമ്പോൾ കേസ് അന്വേഷണത്തിൽ പലപ്പോഴം പൊലീസ് ആശ്രയിക്കുന്നത് സ്വകാര്യ സ്ഥാപനങ്ങളിലും വീടുകളിലും സ്ഥാപിച്ചിട്ടുള്ള കാമറകളെയാണ് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *