കാസര്‍കോഡ് കോഴിയങ്കം നടത്തിയ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അങ്കത്തിനുപയോഗിച്ച കോഴികളെയും പണവും പിടികൂടി.മഞ്ചേശ്വരം കടമ്ബാര്‍ ഹൊസകട്ടയിലാണ് കോഴിയങ്കം നടത്തിയത്.
പൊതു സ്ഥലത്ത് കോഴിയങ്കം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തുകയായിരുന്നു.
കാസര്‍കോട് സ്വദേശി രാജീവൻ, മഞ്ചേശ്വരം സ്വദേശികളായ സി ഹരീഷ്, സന്തോഷ്, രാജേഷ്, പുഷ്പരാജ് ഷെട്ടി, സന്ദീപ് എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് പിടികൂടിയത്.

പണം വെച്ചാണ് കോഴിയങ്കം നടത്തിയത്. കളിക്കളത്തില്‍ നിന്നും 4700 രൂപ പിടികൂടി. 8 കോഴികളെയും കോഴികളുടെ കാലില്‍ കെട്ടുന്ന 5 കത്തിയും കണ്ടെത്തി. മഞ്ചേശ്വരം എസ് ഐ യുടെ നേതൃത്വത്തിലായിരുന്നു പരിശോധന.













