കണ്ണൂർ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്


കണ്ണൂർ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്. ചെറുതാഴത്തെ മധുസൂതനനെതിരെയാണ് പരിയാരം പൊലിസ് കേസെടുത്തത്. മാസങ്ങൾക്ക് മുൻപാണ് സംഭവം നടന്നത്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് ഇയാൾക്കെതിരെ പീഢന വിവരം പെൺകുട്ടി പറഞ്ഞത്.
എന്നാൽ സി.പി.എം പ്രാദേശികനേതാവായതിനാൽ പൊലിസ് മാസങ്ങൾക്ക് മുൻപുണ്ടായ പരാതിയിൽ നടപടിയെടുത്തില്ലെന്ന ആരോപണമുണ്ട്.


എന്നാൽ സി.പി.എം പാർട്ടി തലത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനെന്ന് കണ്ടെത്തുകയും പാർട്ടിബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കുകയും ചെയ്തിരുന്നു. സംഭവം പുറത്തു വന്നതോടെ മധുസൂതനൻ ഒളിൽ പോയിരിക്കുകയാണ്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പെൺകുട്ടിക്കു നേരെ നടന്ന ലൈഗികാതിക്രമത്തെ തുടർന്നാണ് ഇയാളെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് മാറ്റിയതെന്നാണ് സൂചന. മധുസൂതനനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പരിയാരം പൊലിസ് അന്വേഷണം തുടങ്ങി.




Sharing is Caring