തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശന ഒന്നാം ഘട്ടത്തിൽ 2,41,104 പേർക്ക് അലോട്ട്മെന്റ്. ഏകജാലക രീതിയിൽ പ്രവേശനം നടക്കുന്ന 3,03,409 മെറിറ്റ് സീറ്റുകളിലേക്ക് 4,60,147 അപേക്ഷകരാണുണ്ടായിരുന്നത്. ആദ്യ അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ ശേഷിക്കുന്നത് 62,305 സീറ്റാണ്.
ഇവ പൂർണമായും വിവിധ സംവരണ സീറ്റുകളാണ്. 14 ജില്ലയിലെയും മുഴുവൻ ജനറൽ സീറ്റും ആദ്യ അലോട്ട്മെന്റിലൂടെ നികത്തിയിട്ടുണ്ട്.ഒഴിവുള്ള 62,305 സീറ്റിൽ 25,564 എണ്ണം എസ്.ടി വിഭാഗത്തിന്റെയും 11,989 എസ്.സി വിഭാഗത്തിന്റെയും സംവരണ സീറ്റാണ്. 9325 സീറ്റ് സാമ്പത്തിക പിന്നാക്ക വിഭാഗ (ഇ.ഡബ്ല്യു.എസ്) ത്തിന് സംവരണം ചെയ്തതാണ്.

മറ്റ് സംവരണ വിഭാഗങ്ങളിലെ സീറ്റൊഴിവുകൾ: ഈഴവ 99, മുസ്ലിം 177, ലത്തീൻ കത്തോലിക്ക/ ആംഗ്ലോ ഇന്ത്യൻ 3372, പിന്നാക്ക ക്രിസ്ത്യൻ 1089, പിന്നാക്ക ഹിന്ദു 449, ധീവര 2164, വിശ്വകർമ 43, കുശവ 1479, കുടുംബി 2002, ഭിന്നശേഷി 3622, കാഴ്ച പരിമിതർ 875, ഭാഷ ന്യൂനപക്ഷം 56, സ്പോർട്സ് ക്വോട്ട 3021.













