ജി20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കും സംഘത്തിനും ദില്ലിയില്‍ നിന്ന് മടങ്ങാനായില്ല. വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതോടെ ട്രൂഡോയും സംഘവും ദില്ലിയില്‍ തുടരുകയാണ്. സിഎഫ്‌സി001ന് എന്ന വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്.
ട്രൂഡോയും സംഘവും വിമാനത്താവളത്തിലേക്ക് പുറപ്പെടുമ്പോഴാണ് തകരാര്‍ സംബന്ധിച്ച് അറിയിപ്പ് ലഭിച്ചത്. രാത്രിയില്‍ തന്നെ തകരാര്‍ പരിഹരിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ബദല്‍ സംവിധാനമാകുന്നതു വരെ ഇന്ത്യയില്‍ തുടരുമെന്നും കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.














