എകെജി സെന്ററിലെ ആക്രമണം സമാധാന അന്തരീക്ഷം അട്ടിമറിക്കാനെന്ന് പി.കെ.ശ്രീമതി. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം അട്ടിമറിക്കാനുള്ള ശ്രമമാണ് ബോംബാക്രമണത്തിലൂടെ നടന്നതെന്നും അവര്‍ ആരോപിച്ചു.

ഇന്നലെ രാത്രി 11.30 യോടെയാണ് എകെജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിന് നേരെ ബോംബ് അക്രമണമുണ്ടായത്. ആക്രമണം നടന്ന സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. ബൈക്കിലെത്തിയ ആളാണ് ബോംബെറിഞ്ഞതെന്ന് സിസി ടിവി ദൃശ്യത്തില്‍ നിന്നും വ്യക്തമായെങ്കിലും ആക്രമണം നടത്തിയ പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.













