നെതർലൻഡ്സിലെ ബ്രേഡയില്‍ ചെറുവിമാനം തകർന്ന് പൈലറ്റ് മരിച്ചു. റോട്ടർഡാമില്‍ നിന്ന് 38 മൈല്‍ അകലെയുള്ള ബ്രേഡ ഏവിയേഷൻ ഫ്ലൈറ്റ് സ്കൂളിന്‍റെ അക്വില എന്ന വിമാനമാണ് തകർന്നത്.
സ്വയം പരിശീലനം നടത്തുകയായിരുന്ന പൈലറ്റ് പറത്തിയ വിമാനമാണ് നിയന്ത്രണം വിട്ട് മലക്കം മറിഞ്ഞ് ഹൈവേയില്‍ പതിച്ചത്.
സംഭവത്തെ തുടർന്ന് ഹൈവേയിലെ ഗതാഗതം നിർത്തിവച്ചു.
ഫയർ എൻജിനുകളും മറ്റ് രക്ഷാപ്രവർത്തന സംഘങ്ങളും സ്ഥലത്തെത്തിയപ്പോഴേക്കും പൈലറ്റ് മരിച്ചിരുന്നു. ആകാശത്ത് ഒരു വലിയ അഗ്നിഗോളം കണ്ടതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു.














