ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗ കേസിലെ പ്രതികൾകളുടെ ശിക്ഷ ഇളവ് ചോദ്യം ചെയ്തുള്ള വിവിധ ഹർജികൾ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് മാരായ ബി വി നാഗരത്ന, ഉജ്ജ്വൽ ഭുയാൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ശിക്ഷ ഇളവിനെതിരെ ബിൽക്കിസ് ബാനു ഉൾപ്പടെയുള്ളവർ ആണ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.
2002 ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും, കുടുംബഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്.കേസിലെ പ്രതികളെ വിട്ടയക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനം വലിയ വിവാദമായിരുന്നു.

ബൽക്കിസ് ബാനുവിനെ കൂടാതെ സി. പി. എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, തൃണമൂൽ കോൺഗ്രസ് എം. പി മഹുവ മൊയ്ത്ര, മാധ്യമ പ്രവർത്തക രേവതി ലൗൾ, ആക്ടിവിസ്റ്റ് രൂപ് രേഖ വർമ എന്നിവരാണ് ഗുജറാത്ത് സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് ഹർജി നൽകിയത്.













