തന്റെ പേരിലുള്ള സ്വത്തുമായി ബന്ധപ്പെട്ട് വ്യക്തി അധിക്ഷേപം നടത്തുന്നുവെന്ന് ജെയ്ക് സി തോമസ്. തനിക്ക് കിട്ടിയത് പിതാവിന്റെ സ്വത്താണ്. വ്യക്തി അധിക്ഷേപത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണമെന്നും ജെയ്ക് ആവശ്യപ്പെട്ടു.കോണ്‍ഗ്രസ് സൈബര്‍ സംഘത്തിന്റേത് തരംതാണ പ്രചാരണമാണെന്നും ജെയ്ക് സി തോമസ് അഭിപ്രായപ്പെട്ടു. അതേസമയം, ജെയ്ക് ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കും.
കോട്ടയം കളക്ടറേറ്റില്‍ വരണാധികാരിയായ ആര്‍ഡിഒ മുന്‍പാകെ രാവിലെ 11 മണിക്കാണ് ജെയ്ക് പത്രിക സമര്‍പ്പിക്കുക.ഇടത് കണ്‍വീനര്‍ ഇ. പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജെയ്ക്കിനെ അനുഗമിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസിനെ മൂന്നാം അങ്കത്തിനാണ് സിപിഎം ഇറക്കിയിരിക്കുന്നത്. പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ എത്തും.














