‘ഖുര്‍ ആന്‍ അത്ഭുതപ്പെടുത്തുന്ന ഭവ്യതേജസ്’പുസ്തക പ്രകാശനം 10ന്


IMG 20260108 WA0042

കോഴിക്കോട്: സി.പി.ആലിക്കോയ രചിച്ച, പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന ‘ഖുര്‍ ആന്‍ അത്ഭുതപ്പെടുത്തുന്ന ഭവ്യ തേജസ്’ പുസ്തക പ്രകാശനം പ്രശസ്ത മത പണ്ഡിതന്‍ ഡോ.ഹുസൈന്‍ മടവൂര്‍ പ്രമുഖ അദ്ധ്യാത്മിക ആചാര്യന്‍ എ.കെ.ബി.നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്യും. കോഴിക്കോട് ഇടിയങ്ങര യുവ സാഹിതി ഹാളില്‍ 10ന് (ശനി) വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ എം എസ് എസ് സംസ്ഥാന സെക്രട്ടറി എഞ്ചി.പി.മമ്മത്‌കോയ അധ്യക്ഷത വഹിക്കും.


യുവ സാഹിതി പ്രസിഡണ്ട് പ്രൊഫ. ഷഹദ് ബിന്‍ അലി പുസ്തക പരിചയം നടത്തും. വ്യാപാര പ്രമുഖനും, സാമൂഹ്യ പ്രവര്‍ത്തകനുമായ സി.എ.ഉമ്മര്‍കോയ, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡണ്ട് ഇ.പി.മുഹമ്മദ്, മലയാളം സര്‍വ്വകലാശാല റിട്ട.രജിസ്ട്രാര്‍ പ്രൊഫ.ഉമര്‍ ഫാറൂഖ്, പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ ആശംസകള്‍ നേരും. ഗ്രന്ഥകര്‍ത്താവ് സി.പി.ആലിക്കോയ മറുമൊഴി നടത്തും. യുവ സാഹിതി സമാജം സെക്രട്ടറി സി.വി.റഫീഖ് സ്വാഗതവും വൈസ് പ്രസിഡണ്ട് അബ്ദുല്‍ സത്താര്‍ പി.പി.നന്ദിയും പറയും.




Sharing is Caring