തൃശൂരിൽ ടോറസ് ലോറിയിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു


തൃശൂര്‍: ചേറ്റുവ ചുള്ളിപ്പടിയില്‍ ടോറസ് ലോറിയിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു.ചുള്ളിപ്പടി സ്വദേശി രായംമരയ്ക്കാര്‍ വീട്ടില്‍ അബ്ദുള്ളക്കുട്ടിയുടെ ഭാര്യ ആമിനയാണ് (60) മരിച്ചത്.ഇന്നു രാവിലെ ചുള്ളിപ്പടി സെന്ററിലായിരുന്നു അപകടം.


ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചതായി പൊലീസ് പറയുന്നു.




Sharing is Caring