മട്ടാഞ്ചേരി കായാസ് ഹോട്ടലില്‍ ബിരിയാണിക്കൊപ്പം പഴുതാരയും; ഹോട്ടല്‍ പൂട്ടിച്ചു


മട്ടാഞ്ചേരിയില്‍ ബിരിയാണിക്കൊപ്പം പഴുതാരയും. കായാസ് ഹോട്ടലിലാണ് സംഭവം. തുടര്‍ന്ന് ഭക്ഷ്യ സുരഷാ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ പൂട്ടിച്ചു. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന വിവിധ ഇടങ്ങളില്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം.ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് ബിരിയാണിയില്‍ നിന്ന് പഴുതാരയെ കിട്ടുകയായിരുന്നു.


തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു. പരിശോധനയില്‍, വൃത്തിഹീനമായ ചുറ്റുപാടിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും കണ്ടെത്തി. തുടര്‍ന്ന് ഹോട്ടല്‍ അടച്ചു പൂട്ടാനുള്ള നോട്ടീസ് നല്‍കുകയായിരുന്നു.




Sharing is Caring