പത്താന്‍ കളക്ഷന്‍ 50 കോടിക്ക് മുകളില്‍; ബോക്സ് ഓഫീസ് തകര്‍ത്ത് പടയോട്ടം തുടരുന്നു


പത്താന്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍: ഷാരൂഖ് ഖാന്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ പത്താനിലൂടെ ബോളിവുഡിന്റെ ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തിയെഴുതുകയാണ്.അഞ്ച് വര്‍ഷത്തോളം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു താരം. എന്നാല്‍, ബോളിവുഡിന്റെ രാജാവിന്റെ തിരിച്ചുവരവ് രാജകീയം തന്നെയായിരുന്നു. ബോക്സ് ഓഫീസില്‍ ഒരു പടയോട്ടം തന്നെയാണ് പത്താന്‍ നടത്തിയിരിക്കുന്നത്.


റിപ്പബ്ലിക് ദിനത്തിന്റെ തലേദിവസം ബുധനാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് അഞ്ച് ദിനങ്ങളിലെ എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ലഭിച്ചു. ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് പിന്നാലെ തന്നെ ചിത്രം മികച്ച അഭിപ്രായവും നേടി. പ്രീ-റിലീസ് കളക്ഷന്‍ മുതല്‍ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്താണ് പത്താന്‍ മുന്നേറുന്നത്. ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ പിന്നുമ്ബോള്‍ നാല് ദിവസവും ചിത്രം നേടിയത് 50 കോടിക്ക് മുകളിലാണ്.


ചിത്രത്തിന്‍റെ കളക്ഷന്‍ ബുധന്‍- 55 കോടി, വ്യാഴം- 68 കോടി, വെള്ളി- 38 കോടി, ശനി- 51.50 കോടി, ഞായര്‍- 60-62 കോടി എന്നിങ്ങനെയാണ്. ആദ്യ നാല് ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 400 കോടി ക്ലബ്ബില്‍ ഇടം നേടി. 429 കോടിയാണ് ചിത്രത്തിന്‍റെ നാല് ദിവസത്തെ കളക്ഷന്‍.

സിദ്ധാര്‍ഥ് ആനന്ദ് ആണ് പത്താന്റെ സംവിധായകന്‍. ദീപിക പദുകോണ്‍ ആണ് ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നത്.



Sharing is Caring