അന്യ മത യുവാക്കളുമായുള്ള ബന്ധത്തെ മാതാപിതാക്കള്‍ എതിര്‍ത്തു ; സഹോദരിമാര്‍ ആത്മഹത്യ ചെയ്തു


മുസ്‌ലിം മത വിശ്വാസികളായ യുവാക്കളുമായുള്ള ബന്ധത്തെ മാതാപിതാക്കള്‍ എതിര്‍ത്തതോടെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്ത് സഹോദരിമാര്‍. തമിഴ്‌നാട്ടിലെ ത്രിച്ചിയിലാണ് സംഭവം. പി ഗായത്രി (23), പി വിദ്യ (21) എന്നിവരാണ് കിണറ്റില്‍ ചാടി ജീവനൊടുക്കിയത്.


കൂടെ ജോലി ചെയ്യുന്ന സഹോദരന്മാരായ യുവാക്കളുമായി ഗായത്രിയും വിദ്യയും പ്രണയത്തിലായിരുന്നു. എന്നാല്‍, പെണ്‍കുട്ടികളുടെ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തു. ഇതോടെയാണ് ഇവര്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്.തങ്ങളുടെ ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി സഹോദരിമാര്‍ അവരുടെ കാമുകന്മാരുടെ മാതാവിനെ വിളിച്ച് അറിയിച്ചിരുന്നു.


സഹോദരിമാരില്‍ ഒരാള്‍ അവളുടെ കൈയില്‍ സ്വന്തം പേര് പച്ച കുത്തിയിരുന്നു. മറ്റൊരാള്‍ ഇളയ സഹോദരന്റെ ഫോണ്‍ നമ്പര്‍ എഴുതിയിരുന്നു. മാതാപിതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ സഹോദരിമാര്‍ ആത്മഹത്യ ചെയ്തതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.



Sharing is Caring