2023ലെ ഓസ്കര്‍ എന്‍ട്രി ചിത്രം ‘ജോയ് ലാന്‍ഡ്‌’ നിരോധിച്ച്‌ പാകിസ്ഥാന്‍


2023ലെ രാജ്യത്തെ ഒഫീഷ്യല്‍ ഓസ്കര്‍ എന്‍ട്രിയായ ജോയ്ലാന്‍ഡിനെ നിരോധിച്ച്‌ പാകിസ്ഥാന്‍. സലിം സാദിഖ് സംവിധാന ചെയ്ത ചിത്രത്തിന്റെ പ്രമേയം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് നിരോധനം ഏര്‍പ്പെടുത്തിയത്.


തിയറ്ററില്‍ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് അപ്രതീക്ഷിത നടപടി.ഇക്കഴിഞ്ഞ ഓഗസ്റ്റ് 17-നാണ് പാക് സര്‍ക്കാര്‍ ജോയ്ലാന്‍ഡിന് പ്രദര്‍ശനാനുമതി നല്‍കിയത്. നവംംബര്‍ 17ന് ചിത്രം റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. അതിനിടെ സിനിമയുടെ ഉള്ളടക്കത്തേച്ചൊല്ലി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് വിവര-പ്രക്ഷേപണ മന്ത്രാലയം ചിത്രത്തെ നിരോധിക്കാന്‍ കാരണമായത്. സാമൂഹിക മൂല്യങ്ങളോടും ധാര്‍മ്മിക നിലവാരങ്ങളോടും പൊരുത്തപ്പെടാത്തതും 1979-ലെ മോഷന്‍ പിക്ചര്‍ ഓര്‍ഡിനന്‍സിന്റെ സെക്ഷന്‍ 9-ല്‍ പറഞ്ഞിരിക്കുന്ന സഭ്യതയുടെയും സദാചാരത്തിന്റെയും മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതുമായ കാര്യങ്ങള്‍ സിനിമയില്‍ അടങ്ങിയിട്ടുണ്ടെന്ന് രേഖാമൂലമുള്ള പരാതികള്‍ ലഭിച്ചുവെന്നും മന്ത്രാലയം വ്യക്തമാക്കിയത്.


നവാഗതനായ സലിം സാദിഖിന്റെ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ഒരു കുടുംബത്തിലെ ഇളയമകനായ നായകന്‍ ഒരു ഡാന്‍സ് തിയേറ്ററില്‍ രഹസ്യമായി ചേരുന്നതും ട്രാന്‍സ് യുവതിയെ പ്രണയിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സാനിയാ സയീദ്, അലി ജുനേജോ, അലീനാ ഖാന്‍, സര്‍വത് ഗിലാനി, റാസ്തി ഫാറൂഖ്, സല്‍മാന്‍ പീര്‍സാദ, സൊഹാലി സമീര്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ആദ്യ പാകിസ്താനി ചിത്രമാണ് ജോയ്ലാന്‍ഡ്. മേളയിലെ ക്വീര്‍ പാം പുരസ്കാരവും ചിത്രത്തിനായിരുന്നു. ടൊറോന്റോ, ബുസാന്‍ ചലച്ചിത്രമേളകളിലും ജോയ്ലാന്‍ഡ് പ്രദര്‍ശിപ്പിച്ചു.

സലിം സാദിഖ് സംവിധാനം ചെയ്ത് ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രമായ ജോയ്ലാന്‍ഡിന് നിരോധനമേര്‍പ്പെടുത്തി പാകിസ്താന്‍. പാകിസ്താന്റെ 2023-ലെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രികൂടിയാണ് ഈ ചിത്രം. സിനിമയുടെ പ്രമേയം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നാണ് കാരണമായി പറയുന്നത്. തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുമതി ലഭിച്ച്‌ മാസങ്ങള്‍ മാത്രം പിന്നിടുന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഈ നീക്കം.



Sharing is Caring