മൂന്നാറില്‍ വീണ്ടും പടയപ്പയിറങ്ങി. വട്ടവട റൂട്ടില്‍ എക്കോ പോയിന്റിനു സമീപമാണ് ഞായറാഴ്ച രാത്രി പടയപ്പയിറങ്ങിയത്. എക്കോ പോയിന്റിനു സമീപത്തുള്ള മൂന്ന് കടകള്‍ പടയപ്പ തകര്‍ത്തു. കടയിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങള്‍ പുറത്ത് വലിച്ചിട്ട് കഴിച്ചു.സ്ഥലത്ത് പടയപ്പ നിലയുറപ്പിച്ചതോടെ റൂട്ടില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
എന്നാല്‍ യാത്രക്കാര്‍ക്കുനേരെ പ്രകോപനപരമായ രീതിയില്‍ പെരുമാറുകയോ ആക്രമിക്കുകയോ ചെയ്തില്ല. കഴിഞ്ഞ ദിവസവും പടയപ്പ വാഹനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തുതന്നെ ഹോസ് കൊമ്പന്‍ ഇറങ്ങിയിരുന്നു. ഒരു മണിക്കൂറോളം നേരമാണ് ഹോസ് കൊമ്പന്‍ റോഡില്‍ നിലയുറപ്പിച്ചിരുന്നത്.














