കേരള സോഷ്യലിസ്റ്റ് ഫെഡറേഷന് രൂപം നൽകി ; വിവിധ സാമൂഹ്യ സംഘടനകളുടെ കൂട്ടായ്‌മയാണ് സംഘടന രൂപീകരിച്ചത് രാഷ്ട്രീയശക്തിയായി കരുത്ത് ആർജ്ജിക്കുകയാണ് ലക്ഷ്യം.


തിരുവനന്തപുരം : രാഷ്ട്രീയ ശക്തിയായി കരുത്താർജ്ജിക്കുക എന്ന ലക്ഷ്യത്തോടുകൂടി വിവിധ സാമൂഹ്യ-സാമുദായികസംഘടനകളുടെയും വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവരുടെയും സംസ്ഥാനതല നേതൃസമ്മേളനം കേരള സോഷ്യലിസ്റ്റ് ഫെഡറേഷൻ (കെ.എസ്.എഫ്) എന്ന സംഘടനയ്ക്ക് രൂപം നൽകി.


ജോയിന്റ് കൗൺസിൽ ആസ്ഥാനത്ത് എം.കെ.എൻ ചെട്ടിയാർ ഹാളിൽ ചേർന്ന സമ്മേളനം സംഘടനയുടെ നയപരിപാടികളുടെയും നിബന്ധനകളുടെയും സംഘടനാഘടനയുടെയും കരട് രേഖ സർഗ്ഗസമത സംസ്ഥാന പ്രസിഡൻ്റ് ഡി.പ്രശാന്ത് അവതരിപ്പിച്ചു. അടിസ്ഥാനജനതയുടെ സാമൂഹ്യ, വിദ്യാഭ്യാസ, സാമ്പത്തിക, രാഷ്ട്രീയ അധികാര പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്ന കരട് രേഖയാണ് അവതരിപ്പിച്ചത്. കരടിന്മേൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 10 ന് ചേരുന്ന സമ്മേളനത്തിൽ വച്ച് അന്തിമരൂപം നൽകാൻ തീരുമാനിച്ചു. 23 സംഘടനകളുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. 35 ൽ കുറയാത്ത സംഘടനകൾ അടുത്ത യോഗത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഏകീകൃത പതാകയും എംബ്ലവും തയ്യാറാക്കാനുള്ള സബ്ബ്കമ്മിറ്റിയും രൂപീകരിച്ചു. സമ്മേളനം കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ ഉദ്ഘാടനം ചെയ്‌തു. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് എൽ.രമേശൻ അദ്ധ്യക്ഷത വഹിച്ചു.


ബി.സുഭാഷ് ബോസ്, വി. വിജയകുമാർ (കേരള മൺപാത്ര നിർമ്മാണ സമുദായസഭ), ചൊവ്വര സുനിൽ നാടാർ, ഡി.സുദർശനൻ (നാടാർ സർവ്വീസ് ഫോറം), രാമചന്ദ്രൻ മുല്ലശ്ശേരി, എ.മുരുക ദാസൻ (സാംബവ മഹാസഭ), സുരേഷ് കുന്നത്ത്, ജി.വിജയകുമാർ (വിളക്കിത്തല നായർസഭ), കെ.രവികുമാർ, ആർ.ദിലീപ് കുമാർ(സിദ്ധനർ സർവ്വീസ് സൊസൈറ്റി), രാജീവ് നെല്ലികുന്നേൽ (ഭാരതീയ വേലൻ സൊസൈറ്റി), അഡ്വ.പി.ആർ സുരേഷ്, ജയകൃഷ്‌ണൻ.ടി.മേപ്പിള്ളി (എഴുത്തച്ഛൻ സമാജം), അഡ്വ.വി.ആർ.രാജു, ശശികുമാർ വരാപ്പുഴ (അഖില കേരള ചേരമർ ഹിന്ദു മഹാസഭ), വൈ.ലോറൻസ് (കേരള സാംബവർ ഡെവലപ്മെൻ്റ് സൊസൈറ്റി), കെ.ഗോകുൽദാസ് (ആൾ ഇന്ത്യ വീരശൈവസഭ), ഡി.ആർ.വിനോദ് (കേരള സാംബവസഭ), കെ.രഘുനാഥൻ (കേരള പരവർ സൊസൈറ്റി), പട്ടംതുരുത്ത് ബാബു (കേരള വേടർ സമാജം), വി.കെ.ഗോപി, ടി. പി രാജൻ (ആൾ കേരള പുലയർ മഹാസഭ), ശ്രീകാര്യം ശ്രീകുമാർ (കേരള തണ്ടാർ സൊസൈറ്റി), പി.മോഹൻ (കേരള ചെട്ടി മഹാസഭ), ജോസ് ആച്ചിക്കൽ (കേരള പട്ടികജാതി ക്രിസ്ത്യൻ മഹാസഭ), സജി എടവിള(കെ. പി.എം എസ്) കെ.കെ.ബാലകൃഷ്‌ണൻ നമ്പ്യാർ, ഐവർകാല ദിലീപ് (കെ.ഡി.എഫ്), കെ.മുരുകേശൻ പിള്ള (ഉദിയൻകുളങ്ങര ചെട്ടി സമുദായ സംഘം) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിച്ചു.



Sharing is Caring