പി. കേശവദേവ് പുരസ്‌കാരം: വിജയകൃഷ്ണനും ഡോ. അരുണ്‍ ബി. നായരും ജേതാക്കള്‍


തിരുവനന്തപുരം: പതിനാറാമത് പി. കേശവദേവ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ പുരസ്‌കാരത്തിനു വിജയകൃഷ്ണനും (ചലച്ചിത്ര നിരൂപണം) ഡയബ് സ്‌ക്രീന്‍ കേരള കേശവദേവ് പുരസ്‌കാരത്തിനു ഡോ. അരുണ്‍ ബി. നായരും (ആരോഗ്യ വിദ്യാഭ്യാസം) അര്‍ഹരായി.


50,000 രൂപയും പ്രശസ്തിപത്രവും ബി.ഡി ദത്തന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും അടങ്ങുന്ന പുരസ്‌കാരങ്ങള്‍ കേശവദേവ് ട്രസ്റ്റാണ് ഏര്‍പ്പെടുത്തിയത്.


30നു വൈകീട്ട് അഞ്ചിനു തിരുവനന്തപുരം പി. കേശവദേവ് ഹാളില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍ പേഴ്‌സണ്‍ സീതാലക്ഷ്മി ദേവ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

ഓണ്‍ലൈന്‍ വഴി നടന്ന പത്രസമ്മേളനത്തില്‍ കേശവദേവ് പുരസ്‌കാര കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. പി.ജി. ബാലഗോപാല്‍ എന്നിവര്‍ ചേര്‍ന്നാണു ജേതാക്കളെ പ്രഖ്യാപിച്ചത്.



Sharing is Caring