ഓപ്പറേഷന്‍ കമലം വിവാദം :സുപ്രീംകോടതിക്കും മുഖ്യമന്ത്രിമാര്‍ക്കും കത്ത് എഴുതി തെലങ്കാന മുഖ്യമന്ത്രി


തെലങ്കാനയിലെ ഓപ്പറേഷന്‍ കമലം വിവാദത്തില്‍ സുപ്രീംകോടതിക്കും മുഖ്യമന്ത്രിമാര്‍ക്കും കത്ത് എഴുതി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ബിജെപിക്ക് എതിരായ തെളിവുകള്‍ ചൂണ്ടികാട്ടിയാണ് കത്ത്.


നാല് സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ബിജെപി പദ്ധതിയിട്ടതിന്റെ വീഡിയോ തെളിവുകള്‍ അടക്കമാണ് കെസിആര്‍ പുറത്തുവിട്ടരിക്കുന്നത്. രാജ്യത്തെ രക്ഷിക്കൂ എന്ന അഭ്യര്‍ത്ഥനയോടെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനുള്ള കത്ത്. തുഷാര്‍ വെള്ളാപ്പള്ളിയാണ് ഓപ്പറേഷന്‍ കമലത്തിന് പിന്നിലെ കേന്ദ്രബിന്ദു എന്നാണ് കെസിആറിന്റെ ആരോപണം.


അറസ്റ്റിലായ ഏജന്റുമാര്‍ തുഷാറുമായി സംസാരിച്ചതിന്റെ ഫോണ്‍ റെക്കോര്‍ഡിന്റെ വിശദാംശങ്ങള്‍ അടക്കമാണ് പുറത്തുവിട്ടിരിക്കുന്നത്. അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണ് തുഷാറെന്നും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 100 കോടി രൂപയാണ് തുഷാര്‍ വാഗ്ദാനം ചെയ്തതെന്നും തെലങ്കാന മുഖ്യമന്ത്രി ആരോപിച്ചിരുന്നു.



Sharing is Caring