കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിനെതിരെ സിഐടിയുവിന്റെ പ്രത്യക്ഷ പ്രതിഷേധം ഇന്ന് മുതൽ

വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിനെതിരെ സിഐടിയുവിന്റെ പ്രത്യക്ഷ പ്രതിഷേധം ഇന്ന് മുതൽ. ഇന്ന് മുതൽ 7 വരെ മേഖലാ ജാഥകൾ സംഘടിപ്പിക്കും. ഈ മാസം 10ന് സെക്രട്ടേറിയറ്റിലേക്കു മാർച്ചും നടത്തും.

തൊഴിലാളി യൂണിയനുകളുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ മാനേജ്മെന്റ് അട്ടിമറിച്ചുവെന്നാണ് സിഐടിയുവിന്റെ ആക്ഷേപം. മാസങ്ങളായി മുടങ്ങി കിടക്കുന്ന ശമ്പളം നൽകാത്തത്തിൽ പ്രതിഷേധിച്ചു കൂടിയാണ് സിഐടിയു പ്രത്യക്ഷ സമരത്തിലേക്കു ഇറങ്ങാൻ തീരുമാനിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *