തരൂരിനെ പിന്തുണച്ച് ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ ബൂത്ത് കമ്മിറ്റികള്‍; പ്രമേയം പാസാക്കി എഐസിസിക്ക് അയച്ചു


കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ശശി തരൂരിനെ പിന്തുണച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നാടായ കോട്ടയം പുതുപ്പള്ളി. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ട പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികളാണ് തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കിയത്.


തോട്ടയ്ക്കാട് 140, 141 നമ്പര്‍ ബൂത്ത് കമ്മിറ്റികളാണ് തരൂരിനെ അനുകൂലിക്കുന്നത്. കോട്ടയം ഡിസിസിക്കും കെപിസിസിക്കും എഐസിസിക്കും പ്രമേയം അയച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് തരൂര്‍ അധ്യക്ഷനാവണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.


അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകര്‍ക്ക് റോളില്ലെന്ന ബോധ്യത്തിലാണ് പ്രമേയം പാസാക്കിയതെന്ന് ബൂത്ത് കമ്മിറ്റി പറയുന്നു. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ബൂത്തിലെ പ്രവര്‍ത്തകരാണ് എല്ലാമെന്ന് പറയുന്ന നേതാക്കളെല്ലാം പ്രമേയം ഒന്ന് കാണണമെന്ന മുന്നറിയിപ്പോടെയാണ് ഐകണ്ഠേന പാസാക്കിയ പ്രമേയം മേല്‍ക്കമ്മറ്റികള്‍ക്ക് അയച്ചിരിക്കുന്നത്.



Sharing is Caring