ഒന്‍പതാം ക്ലാസുകാരിയെ എംഡിഎംഎ കാരിയര്‍ ആക്കിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍


drugs

ഒന്‍പതാം ക്ലാസുകാരിയെ എംഡിഎംഎ കാരിയര്‍ ആക്കിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. ലഹരിമാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് സംശയം.


പെണ്‍കുട്ടി വെളിപ്പെടുത്തിയ പേരിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. വൈകാതെ അറസ്റ്റ് രേഖപ്പെടുത്തും.അതിനിടെ പെണ്‍കുട്ടി ലഹരിമാഫിയയുടെ പിടിയിലാണെന്ന് പരാതി നല്‍കിയിട്ടും അവഗണിച്ചുവെന്ന് അയസ അയല്‍വാസി ആരോപിച്ചു.


സ്‌കൂളിലും മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പെണ്‍കുട്ടിയുടെ മാതാവിനൊപ്പം സ്‌കൂളിലും സ്‌റ്റേഷനിലും പോയിരുന്നെന്ന് അയല്‍വാസി ട്വന്റിഫോറിനോട് പ്രതികരിച്ചു. പൊലീസ് സ്റ്റേഷനില്‍ എത്തി വിവരം പറഞ്ഞിട്ടും കേസെടുത്തില്ലെന്നും നിങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ വാട്‌സ്ആപ് ചെയ്താല്‍ മതിയെന്നും പറഞ്ഞ് വീട്ടിലേക്ക് വിട്ടെന്നും അയല്‍വാസി പ്രതികരിച്ചു.



Sharing is Caring