കളമശ്ശേരി സ്‌ഫോടനത്തില്‍ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു


കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം നാലായി. തൈക്കാട്ടുകാര സ്വദേശി മോളി ജോയാണ് മരിച്ചത്. 61 വയസായിരുന്നു. എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു മരണം.


ഇവർക്ക് സ്‌ഫോടനത്തില്‍ എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഒക്ടോബര്‍ 29നാണ് കേരളത്തെ നടുക്കിയ കളമശേരി ബോംബ് സ്‌ഫോടനം നടക്കുന്നത്. രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്‌ഫോടനമുണ്ടായത്.




Sharing is Caring