തൃശൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ ഒരാളെ കൂടി കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് പുതിയങ്ങാടി വീട്ടില്‍ മുഹമ്മദ് കബീര്‍ (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മേയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ കേസില്‍ നേര്‍ത്തെ പത്തുപേരെ പിടികൂടിയിരുന്നു.
ഒമാനില്‍ നിന്നും കൊടുത്തുവിട്ട സ്വര്‍ണം പറഞ്ഞയച്ചാളിന് നല്കാതെ മറ്റൊരു സംഘത്തിന് കൈമാറി കൊരട്ടി കുലയിടത്ത് ഒളിവില്‍ കഴിഞ്ഞ യുവാവിനെ തട്ടിക്കൊണ്ടുപോയി പലയിടത്തായി മര്‍ദിച്ച സംഭവത്തിലാണ് അറസ്റ്റ്.














