തമിഴ്‌നാട്ടില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. രാധാപുരം സ്വദേശിനി ധരണി(19)യാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് വിഴുപുരത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം. മധുരപ്പാക്കം സ്വദേശി ഗണേഷാണ് പെണ്‍കുട്ടിയെ കൊല്ലപ്പെടുത്തിയത്.

വില്ലുപുരത്തെ സ്വകാര്യ നഴ്‌സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ധരണി. ഇന്നലെ രാവിലെ വീടിനു സമീപത്തെ ശുചിമുറിയില്‍ പോയ ധരണിയെ ഗണേഷ് വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് തന്നെ പെണ്‍കുട്ടി മരിച്ചു.
കഴിഞ്ഞ 5 വര്‍ഷമായി ധരണിയുമായി ഗണേഷന്‍ പ്രണയത്തിലായിരുന്നു.

എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ധരണി പ്രതിയോട് സംസാരിക്കുന്നത് നിര്‍ത്തുകയായിരുന്നു. പ്രണയബന്ധത്തില്‍ നിന്ന് പെണ്‍കുട്ടി പിന്‍മാറിയതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നി?ഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *