കഞ്ചാവ് വലിച്ച കേസിൽ ആരും ജയിലില്‍ കിടക്കേണ്ടതില്ല ; ബൈഡനെ പിന്തുണച്ച് കമല ഹാരിസും


കഞ്ചാവ് കേസില്‍പ്പെട്ട ആയിരക്കണക്കിന് ആളുകള്‍ക്ക് മാപ്പുനല്‍കിയതില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പിന്തുണച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസ്.


കഞ്ചാവ് വലിച്ചെന്ന പേരില്‍ ആരും ജയില്‍ കിടക്കേണ്ടതില്ലെന്ന് കമലാ ഹാരിസ്പറഞ്ഞു. രാജ്യത്തെ ഗവര്‍ണര്‍മാര്‍ ജോ ബൈഡന്റെ മാതൃക പിന്തുടരണമെന്നും കമലാ ഹാരിസ് അഭ്യര്‍ത്ഥിച്ചു. ചെറിയ തോതില്‍ കഞ്ചാവ് കൈവശം വയ്ക്കുന്നതോ ഉപയോഗിക്കുന്നതോ ക്രിമിനല്‍വത്ക്കരിക്കേണ്ടതില്ലെന്നും കമലാ ഹാരിസ് അഭിപ്രായപ്പെട്ടു.

online news portal

എല്ലാ സംസ്ഥാനങ്ങളും തന്റെ ഉത്തരവ് നടപ്പിലാക്കണമെന്നും ജോ ബൈഡന്‍ പറഞ്ഞു. നിലവില്‍ അമേരിക്കയില്‍ 6500ഓളം ആളുകളെയാണ് കഞ്ചാവ് കേസിലെ നിയമം നേരിട്ട് ബാധിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തെറ്റായ ചില നടപടികളില്‍ മാറ്റം വേണമെന്നാണ് ബൈഡന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.



Sharing is Caring