ഇക്വറ്റോറിയല്‍ ഗിനിയയില്‍ മാര്‍ബര്‍ഗ് വൈറസ് സ്ഥിരീകരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് ഒമ്ബത് പേര്‍ മരണപ്പെട്ടതായി ആരോഗ്യമന്ത്രി മിതോഹ ഒന്‍ഡോ അയേകബ പറഞ്ഞു.
ഒരു പ്രവിശ്യയെ ക്വാറന്റൈനിലാക്കിയതായി അദ്ദേഹം അറിയിച്ചു. എബോള വൈറസിന്റെ കുടുംബത്തില്‍പ്പെട്ടതാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്ത മാര്‍ബര്‍ഗ് വൈറസ്.
ജനുവരി 7 നും ഫെബ്രുവരി 7 നും ഇടയിലാണ് ഒമ്ബത് മരണങ്ങള്‍ ഉണ്ടായത്. കീഎന്‍ടെം പ്രവിശ്യയിലും സമീപ ജില്ലയായ മോംഗോമോയിലും ആരോഗ്യ ജാഗ്രത പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു.

കെഎന്‍ടെമിലെ 4,325 പേരെ ക്വാറന്റൈനിലാക്കി. ലോകാരോഗ്യ സംഘടനയുമായും ഐക്യരാഷ്ട്രസഭയുമായും കൂടിയാലോചിച്ച ശേഷം ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എബോള പോലെ മാര്‍ബര്‍ഗും മാരകമായേക്കാം













